arjuna award for kerala athlete jinson johnson<br />ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയതിനു പിന്നാലെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ജിന്‍സണ് അര്‍ജുന അവാര്‍ഡ് നല്‍കാനുള്ള ശുപാര്‍ശ സമിതി കേന്ദ്രകായിക മന്ത്രാലയത്തിന് കൈമാറി. കായിക മന്ത്രാലയം അംഗീകരിക്കുന്നതോടുകൂടി ജിന്‍സണ് അവാര്‍ഡ് ലഭിക്കും. അഞ്ച് ലക്ഷം രൂപയും വെള്ളിയില്‍ തീര്‍ത്ത അര്‍ജുന ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.<br />